JHL

JHL

മരം മുറിക്കുന്നതിനിടയില്‍ ശിഖരം പൊട്ടിവീണു മരം വെട്ടുകാരന്‍ മരിച്ചു.

കുഞ്ചത്തൂര്‍(www.truenewsmalayalam.com) : മരം മുറിക്കുന്നതിനിടയില്‍ ശിഖരം പൊട്ടിവീണു മരം വെട്ടുകാരന്‍ മരിച്ചു. ഹൊസബട്ടു കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ മുഹമ്മദ്‌ കുഞ്ഞി(57) ആണ്‌ മരിച്ചത്‌.

കുഞ്ചത്തൂര്‍ പദവിലെ ഒരു വീട്ടുപറമ്പില്‍ ഇന്നലെ മരം മുറിക്കുന്നതിനിടയിലായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഇയാളെ ഉടന്‍ മംഗലാപുരം ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം മംഗല്‍പ്പാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. ട്രോളിംഗ്‌ നിരോധനം മൂലം മത്സ്യബന്ധനം നിറുത്തിവച്ചതിനെ തുടര്‍ന്നാണ്‌ കൂട്ടുകാരനൊപ്പം മരം വെട്ടിനുപോയത്‌.ഭാര്യ: സഫിയ. മക്കള്‍: ബുഷ്‌റ, റുഖിയ, റംല, ഫാത്തിമ, അബ്‌ദുള്‍ ബദറുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്‌. പരേതനായ പള്ളിക്കുഞ്ഞിയുടെയും സൈനബയുടെയും മകനാണ്‌.




No comments