JHL

JHL

എസ്‌.കെ.എസ്.എസ്‌എഫ് കുമ്പള മേഖല വിഖായയുടെ നേതൃത്വത്തിൽ കുമ്പള എക്സൈസ് ഓഫീസ് ശുചീകരിച്ചു.

 

കുമ്പള(www.truenewsmalayalam.com) : കാട് പിടിച്ച് കിടന്നിരുന്ന കുമ്പള എക്സൈസ് ഓഫിസ് കോമ്പൗണ്ടും പരിസരങ്ങളും എസ്‌ കെ എസ് എസ്‌ എഫ് കുമ്പള മേഖല വിഖായ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും കോമ്പൗണ്ടിനകത്തെ കാടുകൾ വെട്ടി വൃത്തിയാക്കുകയും കൊറോണ,മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി ഓഫീസ് പരിസരങ്ങളിൽ അണു നശീകരണം നടത്തുകയും ചെയ്‌തു.

ശുചീകരണ പ്രവർത്തനങ്ങൾക് എസ്‌ കെ എസ്‌ എസ്‌ എഫ് കുമ്പള മേഖല പ്രസിഡന്റ്കബീർ ഫൈസി പെരിങ്കടി ,ജില്ല സെക്രട്ടറി പി എച്ച്‌ അസ്ഹരി,മേഖല വിഖായ സെക്രട്ടറി സിദീഖ് ആരിക്കാടി,മേഖല വർക്കിങ് സെക്രട്ടറി അസീസ്‌ ആരിക്കാടി,യൂസഫ് ബംബ്രാണ,ബിലാൽ ആരിക്കാടി,ഫിറോസ് ഓണന്ത,അൻവർ മുട്ടം,തസ്‌രീഫ് മൊഗ്രാൽ എന്നിവർ നേതൃത്വം നൽകി.





No comments