JHL

JHL

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു.

 


കാസർകോട്(www.truenewsmalayalam.com) : ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. രണ്ടാഴ്ചയിലേറെയായി 500–ൽ താഴെയായിരുന്ന കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം ഇന്നലെ  729 ആയി. 382 പേർക്കാണു നെഗറ്റീവ്. 4102 പേരാണ് ചികിത്സയിലുള്ളത്. കോവിഡിനെ തുടർന്നു  മരിച്ചവരുടെ എണ്ണം 211 ആയി.‌17243 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.  2950 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിൽ ഇതുവരെ 82849 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചതിൽ  78073 പേർക്ക് നെഗറ്റീവായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.4 % ആണ്.




No comments