JHL

JHL

യുവാവ് കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ.

വിദ്യാനഗർ(www.truenewsmalayalam.com) : യുവാവിനെ കിടപ്പു മുറിയിൽ തൂങ്ങി  മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാനഗർ ചാലയിലെ അബ്ദുൽ മജീദി (34)നെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. 

മാനസിക വിഷമങ്ങളാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. ലോറിയിൽ ക്ലീനർ ആയി ജോലി ചെയ്‌ത്‌ വരികയായിരുന്നു. പോസ്റ്റ്മോർടെത്തിനായി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിഞ്ചുകുഞ്ഞുങ്ങൾ അടങ്ങിയ കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ അപ്രതീക്ഷിത മരണം കനത്ത ആഘാതമായി മാറി.

ചാലയിലെ കെ എ സൈനുദ്ദീൻ - ആഇശ  ദമ്പതികളുടെ മകനാണ്.
ഭാര്യ: റംല. മക്കൾ: മുഹമ്മദ് മുഖദ്ദസ് (7), മുഹമ്മദ് ഖലീൽ (4), മുഹമ്മദ് മുനവ്വർ (ഒന്നര).
സഹോദരങ്ങൾ: ശഫീഖ് (ദുബൈ), ഫരീദ, മിസ്‌രിയ, സഫൂറ.







No comments