JHL

JHL

ഇന്ധന വില വർദ്ധനവ് : ചക്രസ്തംഭന സമരം നാളെ

തിരുവനന്തപുരം(www.truenewsmalayalam.com) : ദിവസേനയുള്ള ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. ജൂൺ 21ന്  15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകൾ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങൾ 11 മണിക്കു എവിടെയാണോ നിൽക്കുന്നത് അവിടെ നിർത്തിയിടണം. 

സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി, എഫ് ഐ ടി യുടെ ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം.  കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം.





No comments