JHL

JHL

കുക്കാറിൽ ലോറിയുമായി കൂട്ടിയിടിച്ച് ടാങ്കര്‍ ലോറിയുടെ ടാങ്ക് തകർന്നു.

ഉപ്പള(www.truenewsmalayalam.com) : ലോറിയുമായി കൂട്ടിയിടിച്ച ടാങ്കര്‍ ലോറിയുടെ ഡീസല്‍ ടാങ്ക്‌ പൊട്ടി. നിരത്തില്‍ വീണ ഡീസല്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന്‌ വെള്ളം ഒഴിച്ച്‌ ശുചീകരിച്ചു.ഇന്ന്‌ പുലര്‍ച്ചെ കുക്കാറില്‍ ദേശീയ പാതയിലാണ്‌ അപകടം. മംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന ടാങ്കറുമാണ്‌ കൂട്ടിയിടിച്ചത്‌. ഇടിയുടെ ആഘാതത്തിലാണ്‌ ഡീസല്‍ ടാങ്ക്‌ തകര്‍ന്നത്‌. റോഡില്‍ വ്യാപിച്ച ഡീസല്‍ വിവരമറിഞ്ഞ്‌ കുതിച്ചെത്തിയ ഫയര്‍ ഫോഴ്‌സും മറ്റും ചേര്‍ന്ന്‌ ശുചീകരിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.






No comments