JHL

JHL

മഞ്ചേശ്വരം ഐ എച്ച് ആർ ഡി കോളേജ് പുതിയ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കാനുള്ള നടപടി സ്വീകരിക്കും - എ കെ എം അഷ്റഫ് എം.എൽ എ

കുമ്പള (www.truenewsmalayalam.com): കുമ്പളയിൽ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചു വരുന്ന മഞ്ചേശ്വരം ഐ എച്ച് ആർ ഡി കോളേജ് പുതിയ ക്യാമ്പസിൽ പ്രവർത്തനമാരംഭിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദു  നിയമസഭയിൽ തൻ്റെ സബ്മിഷനുള്ള മറുപടിയിൽ അറിയിച്ചതായി എ കെ എം അഷ്റഫ് എം എൽ എ പറഞ്ഞു.
കോളേജിൻ്റെ പ്രധാന കെട്ടിടത്തിൻ്റെ പ്രവർത്തികൾ പൂർത്തീകരിച്ചു.ഇതിൻ്റെ വൈദ്യുതീകരണ പ്രവർത്തികൾക്കുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചു വരികയാണ്.എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചുള്ള     അക്കാദമിക് കെട്ടിടത്തിൻ്റെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.പ്രധാന കെട്ടിടത്തിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിനായി 1.10 കോടിയുടെ ഭരണാനുമതി ലഭിക്കുകയും പ്രസ്തുത തുക പൊതുമരാമത്ത് വകുപ്പിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. ക്ലാസ്സ് മുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന ഭൗതിക സൗകര്യത്തിനായി 3 കോടിയുടെ ഭരണാനുമതി ലഭ്യമാക്കുന്ന വിഷയം സർക്കാരിൻ്റെ പരിഗണനയിലാണെന്നും കോളേജിൽ  ബി എ ഇംഗ്ലീഷ് ,എം കോം ഫിനാൻസ് എന്നീ കോഴ്സുകൾ തുടങ്ങുന്നതിന് ഉടൻ ഭരണാനുമതി നൽകുമെന്നും മന്ത്രി അറിയിച്ചതായി എം എൽ എ പറഞ്ഞു.
മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളേജിൽ നൂതന കോഴ്സുകൾ തുടങ്ങാനുള്ള ശ്രമം നടത്തിവരികയാണെന്നും എം എൽ എ അറിയിച്ചു.


No comments