JHL

JHL

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നാല് ദിവസമായിട്ടും വാട്ടർ അഥോറിറ്റിക്ക് കുലുക്കമില്ല.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഷാഫി മസ്ജിദിന് മുൻവശം ദേശീയപാതയിൽ വാട്ടർ അതോറിറ്റിയുടെ  പൈപ്പ് പൊട്ടി നാല് ദിവസമായി കുടിവെള്ളം പാഴാവുന്നു. പ്രദേശവാസികളും, വാർഡ് മെമ്പറും നേരിട്ട് വിവരം അധികൃതരെ അറിയിച്ചിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

 കുമ്പള വാട്ടർ അതോറിറ്റിക്ക് ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ കുടിവെള്ള പൈപ്പ് ലൈൻ സംവിധാനം ഉള്ളത്. 150 ഓളം സ്ഥലങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിന് നേരത്തെ സൗകര്യം ഉണ്ടായിരുന്നുവെങ്കിൽ നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ അന്വേഷണത്തിൽ അമ്പതിന് താഴെ സ്ഥലത്ത് മാത്രമേ കുടിവെള്ളവിതരണം  നടക്കുന്നുള്ളൂവെന്നാണ് വിവരം.

നിലവിലുള്ള പൈപ്പുകൾ പൊട്ടിയാൽ പോലും നന്നാക്കാൻ നടപടി വൈകുന്നത് അധികൃതരുടെ അനാസ്ഥ യിലേക്കാണ് വിരൽചൂണ്ടുന്നത്. പൈപ്പ് ലൈൻ നന്നാക്കി കുടിവെള്ളം പുനസ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ ആവശ്യപ്പെടുന്നു. 





No comments