JHL

JHL

ഇന്ധന വിലവർദ്ധനവിനെതിരെ മഞ്ചേശ്വരം മണ്ഡലം എൻ സി പി കമ്മറ്റി പെട്രോൾ പമ്പുകൾക്ക് മുൻപിൽ പ്രതിഷേധസമരം നടത്തി.

ഉപ്പള(www.truenewsmalayalam.com) : ഇന്ധന വിലവർദ്ധനവിനെതിരെ മഞ്ചേശ്വരം മണ്ഡലം എൻ സി  പി കമ്മറ്റി പെട്രോൾ പമ്പുകൾക്ക് മുൻപിൽ പ്രതിഷേധസമരം നടത്തി.   സാധാരണക്കാരുടെ ജീവിതം ദുസഹ മാക്കുന്ന  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണമെന്നവശ്യപെട്ടുകൊണ്ട്  എൻ സി പി സംസ്ഥാന വ്യാപകമായി ജൂൺ 17 തിയതി രാവിലെ 10 മണിക്ക് പെട്രോൾ പമ്പുകളുടെ മുൻപിൽ പ്രതി ഷേധ സമരം നടത്തുന്നതിന്റെ ഭാഗമായി  മഞ്ചേശ്വരം മണ്ഡലം എൻ സി പി യുടെ നേതൃത്വത്തിൽ ഉപ്പള ടൗൺ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി.അഷ്‌റഫ്‌ മദർ ആർട്ട്സ് ഉൽഘാടനം ചെയ്തു  പ്രവിൺ ക്രസ്‌റ്റാ, അക്തർ ഉപ്പള, സാദിഖ് ഹിദയത്ത് ബസാർ, അസ്‌ലം ഉപ്പള, തുടങ്ങിയവർ സംസാരിച്ചു. മഹമൂദ് കൈകമ്പ സ്വാഗതവും, സുരേന്ദ്രൻ കോടിബൈൽ നന്ദിയും പറഞ്ഞു.





No comments