JHL

JHL

ചക്രസ്തംഭന സമരം : എഫ് ഐ ടി യു വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി

കാസറഗോഡ്(www.truenewsmalayalam.com) :  ഇന്ധന വില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകൾ നടത്തിയ ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 

എഫ് ഐ ടി യു കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചക്ര സ്തംഭന സമരം നടത്തി.  സി എച്ച്.മുത്തലിബ്,  ഹമീദ് കക്കണ്ടം,  എൻ.എം റിയാസ്, രാമകൃഷ്ണൻ കുമ്പള, ഹമീദ് അമ്പാർ,ടി എം ബഷീർ അഹമ്മദ്, ജി എസ് അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.




No comments