JHL

JHL

മൊഗ്രാൽപുത്തൂരിൽ മണൽവേട്ട; കടത്തുകാർ പുഴയിൽ ചാടി രക്ഷപ്പെട്ടു

 

കാസര്‍കോട്‌(www.truenewsmalayalam.com) : മൊഗ്രാല്‍പുത്തൂര്‍ പുഴയില്‍ നിന്ന്‌ അനധികൃതമായി വാരിയ പൂഴി കടത്തുന്നതിനിടയില്‍ തോണി പിടിച്ചെടുത്ത് ജെ സി ബി ഉപയോഗിച്ച്‌ തകര്‍ത്തു. തോണിയില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടതായി പൊലീസ്‌ പറഞ്ഞു. ഇന്നലെ രാത്രി 10.30 മണിയോടെയാണ്‌ സംഭവം. 30 ചാക്കുകളിലാക്കിയ മണല്‍ തോണിയില്‍ കടത്തുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ ടൗണ്‍ എസ്‌ ഐ കെ സാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്ഥലത്തെത്തിയത്‌.





No comments