JHL

JHL

കുമ്പള ഗ്രാമ പഞ്ചായത്തിൽ മൊബൈൽ ചലഞ്ചിന് തുടക്കമായി

കുമ്പള(www.truenewsmalayalam.com) : ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ എത്തിക്കുന്ന മഞ്ചേശ്വരം എം എൽ എ എ.കെ.എം. അഷ്റഫിന്റെ 'മൊബൈൽ ചലഞ്ച് ' പരിപാടിക്ക് കുമ്പള പഞ്ചായത്തിൽ തുടക്കമായി.

  കുമ്പോൽ ജി എം എൽ പി സ്കൂൾ, കെ എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മൂന്നാം വാർഡ് കക്കളം കുന്ന് പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി. താഹിറ യൂസുഫ് സ്കൂൾ പിടിഎ പ്രസിഡണ്ട് ബി. എ. റഹ്മാന് മൊബൈൽ ഫോൺ കൈമാറി ഉത്ഘാടനം ചെയ്തു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എ. കെ. ആരിഫ്, അംഗം കെ. വി. യൂസുഫ് സംബന്ധിച്ചു. 

കുമ്പോൽ യു. പി. സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റർ കമലാക്ഷനാണ് ഫോൺ സംഭാവന ചെയ്തത്.





No comments