JHL

JHL

സീതാംഗോളി-പെർള റോഡിൽ മണ്ണിടിച്ചിൽ; യാത്രക്കാർ അപകടഭീഷണിയിൽ.

 

പുത്തിഗെ(www.truenewsmalayalam.com) : റോഡിന്റെ അരികിലെ മണ്ണിടിഞ്ഞതിനാൽ പുത്തിഗെ വളവിൽ റോഡിലൂടെയുള്ള യാത്രക്കാർ അപകടഭീഷണിയിൽ. സീതാംഗോളിയിൽനിന്ന് പെർളയിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. പുത്തിഗെ പഞ്ചായത്തോഫീസിനും ജൂനിയർ ബേസിക് സ്കൂളിനുമിടയിലുള്ള വളവിലാണ് സംഭവം. റോഡിന്റെ ഒരുഭാഗം വലിയ കുഴിയാണ്. ഇവിടെ സുരക്ഷയ്ക്കായി കൈവരികൾ സ്ഥാപിച്ചിരുന്നു. ഇവിടെതന്നെയാണ് മണ്ണ് ഇളകിയിട്ടുള്ളത്. വാഹനയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ഇവിടെ റോഡരികിൽ ടാർബാരലുകൾ വെച്ചിട്ടുണ്ട്. മൂന്നുവർഷം മുമ്പ് മെക്കാഡം ടാർ ചെയ്ത റോഡ് കൂടിയാണിത്.




No comments