ഇന്ധനവിലവർദ്ധനവ് ; കുമ്പളയിൽ ഗതാഗതം സ്തംഭിച്ചു
കുമ്പള(www.truenewsmalayalam.com) : അടിക്കടി പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് ജനങ്ങളെ ഞെരുക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ നാടൊട്ടുക്കും പ്രതിഷേധമിരമ്പി. സംസ്ഥാനവ്യാപകമായി റോഡുകളിൽ 15 മിനിറ്റ് വാഹനം നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്.
കേന്ദ്ര ട്രേഡ് യൂനിയനുകളുടെ സംയുക്ത നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 11 മുതൽ 11.15 വരെയാണ് ചക്രസ്തംഭന സമരം നടന്നത്. ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡിൽ നിശ്ചലമാക്കി നിർത്തുകയായിരുന്നു.
കുമ്പളയിൽ നടന്ന പരിപാടി സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം സുബ്ബണ്ണ ആൾവ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ബാലകൃഷ്ണ റൈ അദ്ധ്യക്ഷത വഹിച്ചു. ഖാദർ മൊഗ്രാൽ (എസ് ടി യു), അഹമദ് അലി (എച്ച് എം എസ് ), കെ രാമകൃഷ്ണൻ (എഫ് ഐ ടി യു), ലക്ഷ്മണ പ്രഭു, സി എ സുബൈർ എന്നിവർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. പ്രസാദ് കുമാർ സ്വാഗതവും ആർ രാധാകൃഷ്ണ നന്ദിയും പറഞ്ഞു.
Post a Comment