JHL

JHL

മദ്യഷാപ്പുകൾ തുറക്കാൻ സർക്കാർ കാണിച്ച ധൃതി ആശങ്കപ്പെടുത്തുന്നത്. -ലഹരി നിർമാർജന സമിതി.

കാസറഗോഡ്(www.truenewsmalayalam.com) : മദ്യത്തിന്റെ  ഉപയോഗവും,ലഭ്യതയും കുറയ്ക്കുമെന്നും, മദ്യവർ ജ്ജനം  പ്രോത്സാഹിപ്പിക്കുമെന്നും പറയുന്ന സർക്കാർ കോവിഡ് കാലത്ത് പോലും കേരളത്തെ മദ്യ ത്തിൽ മുക്കികൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ലഹരി നിർമാർജന സമിതി ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.

   കോവിഡ് കാലത്ത് സംസ്ഥാനം മൊത്തം അടച്ചു പൂട്ടിയപ്പോൾ സ്കൂളുകളും, വ്യാപാര- വ്യവസായ സ്ഥാപനങ്ങളും  തുറക്കുന്നതിന് മുൻപ്  മദ്യ ശാലകൾ തുറക്കുന്നതിലായിരുന്നു സർക്കാറിന് താല്പര്യം.  സർക്കാറിന്  വരുമാനമായിരുന്നു  ലക്ഷ്യം. ഇത് അപായ സൂചനയാണെന്ന് യോഗം അഭിപ്രായപെട്ടു."ലഹരി മുക്ത കേരളം" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സമിതി വരും ദിവസങ്ങളിൽ സമര പരിപാടികൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.

  ഓൺ ലൈൻ വഴി ചേർന്ന യോഗം ലഹരി നിർമാർജന സമിതി സംസ്ഥാന വർക്കിംഗ്‌ പ്രസിഡണ്ട്‌ മുഹമ്മദ് പി എംകെ കാഞ്ഞിയൂർ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മൂസ്സ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. എൽഎൻഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഓകെ കുഞ്ഞിക്കോമു മാസ്റ്റർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ജോൺസൻ മാഷ്, ഖാദർ ഹാജി ചെങ്കള, ഷാഫി കല്ല് വ ളപ്പിൽ, അസിസ് പുലി ക്കുന്ന്, എം എ മൂസ മൊഗ്രാൽ, ഷബീർ ഉറുമി, നിയാസ് ഹൊസ്ദുർഗ്, നിസാർ ആരിക്കാടി, ലൗലി മുരിങ്ങത്ത് പറമ്പിൽ, മഹമൂദ് എൻ എ കാസറഗോഡ്, ജുനൈദ് എന്നിവർ സംസാരിച്ചു. ഡോ :ടി എം സുരേന്ദ്രനാഥ്‌ സ്വാഗതം പറഞ്ഞു.





No comments