JHL

JHL

സി.ടി അഹമ്മദലിയുടെ സഹോദരി ബീഫാത്തിമ നിര്യാതയായി.

കാസർഗോഡ്(www.truenewsmalayalam.com) :  ചെമനാട് നെച്ചിപ്പടുപ്പിലെ എരിയാല്‍ സുലൈമാന്റെ ഭാര്യ ബീഫാത്തിമ (58) അന്തരിച്ചു. മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലിയുടെ സഹോദരിയാണ് .

അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടേയും കാസര്‍കോട്ടേയും സ്വകാര്യ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. പരേതരായ സി.ടി അബ്ദുല്ല-ഖദീജ ദമ്പതികളുടെ മകളാണ്. മക്കള്‍: മുനീര്‍, ജസീമ, റുബീന, ജുനൈദ്, പരേതനായ ആരിഫ്. മരുമക്കള്‍: ഖാദര്‍ ഖാത്തിം ഉദുമ, പി.എച്ച് സാദിഖ്, റസിയ മണിയംപാറ, മറിയം ഉപ്പള. മറ്റുസഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, സൈനബ, പരേതരായ അബ്ദുല്‍റഹ്‌മാന്‍, അബ്ബാസലി. ചെമനാട് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.





 

No comments