JHL

JHL

മംഗളൂറുവിൽ ലഹരി മാഫിയക്കെതിരെ പിടി മുറുകുന്നു; ഉപ്പള സ്വദേശിയും നൈജീരിയൻ പൗരനും പിടിയിൽ.



മംഗളൂരു(www.truenewsmalayalam.com) : മയക്കുമരുന്ന് കടത്തിയ കേസില്‍ കാസര്‍കോട് ഉപ്പള സ്വദേശിയെയും നൈജീരിയന്‍ പൗരനെയും മംഗളൂറു പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ മുഹമ്മദ് റമീസ്(24), ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ പൗരന്‍ സ്റ്റാന്‍ലി ചിമ(28) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ലഹരി മാഫിയാ സംഘം നഗരത്തിൽ പിടിമുറുക്കിയതിനെതിരെ പോലീസ് നടത്തിയ റെയ്‌ഡിലാണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഇവരെ പിടികൂടിയത്.  ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊണാജെയില്‍ 24.82 ലക്ഷം രൂപ വിലവരുന്ന 135 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി അഞ്ചുപേരെ പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ റമീസിനും സ്റ്റാന്‍ലിക്കും മയക്കുമരുന്നുമായി ബന്ധമുള്ള വിവരം പുറത്തുവന്നു.





No comments