JHL

JHL

കാസർഗോഡിന്റെ സാമൂഹിക സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകൾക്ക് വലിയ പങ്ക്: എ കെ എം അഷ്റഫ്. എംഎൽഎ

കാസർകോട്(www.truenewsmalayalam.com) : കാസർഗോഡിന്റെ സാമൂഹിക,സാമ്പത്തിക മുന്നേറ്റത്തിൽ സാംസ്കാരിക സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മഞ്ചേശ്വരം എം എൽ എ എ. കെ. എം അഷ്‌റഫ്‌ അഭിപ്രായപ്പെട്ടു. ദുബായ് മലബാർ കലാസാംസ്കാരിക വേദി കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് സംഘടിപ്പിച്ച ഓൺലൈൻ പഠിതാക്കൾക്കുള്ള സ്മാർട്ട് ഫോൺ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളെ സംബന്ധിച്ചിടത്തോളം സവിശേഷങ്ങളായ സാംസ്കാരിക പരിസരമാണുള്ളത്. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലമാണ് മഞ്ചേശ്വരം. അത് നിയമസഭയുടെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കൂടി കണക്കിലെടുത്ത് വേണം നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളേണ്ടതെന്നും അഷ്റഫ് പറഞ്ഞു. 

 കാസർഗോഡിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിൽ പല നിലയിലും, സാംസ്കാരിക സംഘടനകൾക്ക് അതിന്റെ ദൗത്യം നിറവേറ്റാൻ ഉണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കെ എം അബ്ബാസ് അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ  എം.എൽ.എ ക് ഉപഹാരവും,സുകുമാരൻ കുതിരപ്പാടി പൊന്നാടയും നൽകി.   

പ്രമുഖ മാധ്യമ പ്രവർത്തകൻ ടി എ ശാഫി ആമുഖ പ്രഭാഷണം നടത്തി.സ്മാർട്ട്‌ ഫോൺ വിതരണചടങ്ങ് എ കെ എം അഷ്‌റഫ്‌ എം എൽ എ വാണിജ്യ പ്രമുഖൻ സമീർ ബെസ്റ്റ് ഗോൾഡിനു നൽകി ഉദ്ഘാടനം ചെയ്തു. 

ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനറും,കാസറഗോഡ് ബ്ലോക്ക്പഞ്ചയാത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാനു മായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ അഷ്‌റഫ്‌ അലി,ബ്ലോക്ക് സെക്രട്ടറി അനുപം, ഖയൂം മാന്യ, റംഷാദ് ഏരിയാൽ, മജീദ് മഞ്ചേശ്വരം, ബഷീർ പള്ളിക്കര, മജീദ് തെരുവത്ത് എന്നിവർ പ്രസംഗച്ചു. ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് മാരായ യു.പി തായിറ,സുഫൈജ അബൂബക്കർ, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബദർ അൽ മുനീർ, ഹനീഫ് മാര, ജമീല അഹമദ്,കലാഭവൻ  രാജു, നാസർ മൊഗ്രാൽ,   മുനീർ ബന്ധേട്, കമറുദ്ധീൻ തളങ്ങര,ഫാത്ത കാസറഗോഡ്,ബി എ റഹിമാൻ,ഇബ്രാഹിം ബാങ്കോട് ഇക്ബാൽ കോട്ടയട്.അബ്‌കോ മുഹമ്മദ്‌, റിയാസ്മൊഗ്രാൽ, ആസിഫ് കരോടാ എന്നിവർ സംബന്ധിച്ചു. കെ.വി യൂസഫ് നന്ദി പറഞ്ഞു.





No comments