JHL

JHL

വിവാഹ ശേഷം വേർപ്പിരിയേണ്ടി വരുമെന്ന ഭയം; 19കാരികളായ ഇരട്ടസഹോദരിമാർ ജീവനൊടുക്കി.

മാണ്ട്യ(www.truenewsmalayalam.com) : വിവാഹ ശേഷം വേർപ്പിരിഞ്ഞു ജീവിക്കേണ്ടി വരുമെന്ന ഭയത്താൽ ഇരട്ടസഹോദരികളായ യുവതികൾ ജീവനൊടുക്കി. കർണാടക മാണ്ടിയയിലാണ് സംഭവം.

സുരേഷ് യശോദാ ദമ്പതികളുടെ മക്കളായ ദീപിക ദിവ്യ എന്നിവരാണ് മുറിക്കകത്തു വാതിലടച്ച ശേഷം ആത്മഹത്യ ചെയ്തത്. മാണ്ട്യ ജില്ലയിൽ ശ്രീരംഗപട്ടണ താലൂക്കിൽ ഹാസനഹള്ളി ഗ്രാമത്തിലാണ് ദാരുണ സംഭവം.  ഇവരിടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം യുവതികൾക്ക് വരന്മാരെ കണ്ടെത്തുകയും വിവാഹം ഉടൻ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. വരന്മാർ വ്യത്യസ്ത കുടുംബങ്ങളിൽ നിന്നായതിനാൽ വിവാഹ ശേഷം തങ്ങൾ വേർപിരിയേണ്ടി വരുമെന്ന് മനസ്സിലാക്കിയ യുവതികൾ പിരിയുന്നതിൽ മനം നൊന്തു ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പോലീസ് പറഞ്ഞു.

വീട്ടിലെ രണ്ടു മുറികളിലായി അവർ ഒരേ സമയം തൂങ്ങി മരിക്കുകയായിരുന്നു. പോലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.





   

No comments