JHL

JHL

മംഗളൂരുവിൽ ആപ്പിൾ ഷോറൂമിൽ മോഷണം; 70 ലക്ഷം രൂപ വിലവരുന്ന ഐ ഫോണുകൾ കളവു പോയി.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരു  ബൽമട്ടയിലെ ആപ്പിൾ ഷോറൂമിൽ മോഷണം.  70 ലക്ഷം രൂപ  വിലവരുന്ന   ഉത്പന്നങ്ങൾ  കളവു പോയി. തിങ്കളാഴ്ച രാവിലെയാണ് മോഷണ വിവരം  അധികൃതർ അറിയുന്നത്. ശനിയാഴ്ചയും  ഞായറാഴ്ചയും വാരാന്ത്യ കർഫ്യു കാരണം കട അടച്ചു   കിടക്കുകയായിരുന്നു.ഐ ഫോൺ വിഭാഗത്തിലെ മൊബൈലുകളാണ് കളവു പോയത്.

പൂട്ട് തകർത്താണ് മോഷണം നടത്തിയിട്ടുള്ളത്. പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അഞ്ചുവർഷം മുമ്പ് ഇതേ ഷോറൂമിൽ നിന്നും 20 ലക്ഷം രൂപയുടെ ഐ ഫോണുകൾ മോഷണം പോയിരുന്നു.ആ സംഭവത്തിൽ നാല് നേപ്പാളി പൗരന്മാരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.





No comments