JHL

JHL

മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ടെലിഗ്രാം ഗ്രൂപ്പിൽ അശ്ലീല വീഡിയോ. അധ്യാപകനെതിരെ അന്വേഷണം.

മംഗളൂർ(www.truenewsmalayalam.com) : മംഗളൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള   പ്രൊഫെസ്സർമാർക്കും   ലെക്ചർമാർക്കുമായി  ഉണ്ടാക്കിയ ഔദ്യോഗിക ടെലിഗ്രാം ഗ്രൂപ്പിൽ അശ്ലീല വീഡിയോ. പരീക്ഷയും ഓൺലൈൻ ക്ലാസ്സുകളുമായും ബന്ധപ്പെട്ടുള്ള ചർച്ചകൾക്കും നിർദേശങ്ങൾ നല്കുന്നതിനുമായാണ് യൂണിവേഴ്സിറ്റി  ആയിരത്തിലധികം അധ്യാപകരെ ഉൾപ്പെടുത്തി ടെലിഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. ദക്ഷിണ കന്നഡ കുടഗ് ജില്ലകളിലെ കോളേജുകളിൽ നിന്നുള്ള അധ്യാപകരാണ് ഇതിലെ അംഗങ്ങൾ.

ജൂലൈ 7 ആം തീയതി ഗ്രൂപ്പിൽ ഒരു അധ്യാപകൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഉടൻ തന്നെ നിരവധി ഗ്രൂപ്പംഗങ്ങൾ കടുത്ത രീതിയിൽ പ്രതികരിച്ചു. എതാനും മണിക്കൂറുകൾ കഴിഞ്ഞു വീഡിയോ നീക്കം ചെയ്‌തെങ്കിലും നിരവധി പേർ യൂണിവേഴ്സിറ്റി അധികൃതരോട്  പരാതിപ്പെടുകയുണ്ടായി.

തുടർന്ന്  നടത്തിയ  അന്വേഷണത്തിൽ കൊടഗ്‌ ജില്ലയിൽ നിന്നുള്ള ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ നിന്നുള്ള അധ്യാപകന്റെ അക്കൗണ്ടിൽ നിന്നാണ് അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് മനസ്സിലാവുകയും  അധ്യാപകനോട് വിശദീകരണം നല്കാൻ ആവശ്യപ്പെടുകയും ചെയ്തതായി യൂണിവേഴ്സിറ്റി  വിഭാഗം രജിസ്ട്രാർ ജി എൽ ധർമ അറിയിച്ചു. സൈബർ സെല്ലിനോട്    വീഡിയോ മനപ്പൂർവം പോസ്റ്റുചെയ്തതാണോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന് പരിശോധിച്ച് റിപ്പോർട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.





No comments