മൊഗ്രാൽ സ്പോർട്സ് ക്ലബ് പഴയകാല ഫുട്ബാൾ താരം ഹനീഫ് മൊഗ്രാലിന്റെ മയ്യത്ത് ഖബറടക്കി.
ഉപ്പള(www.truenewsmalayalam.com) : മൊഗ്രാൽ സ്പോർട്സ് ക്ലബ് പഴയകാല ഫുട്ബോൾ താരവും, പ്രവാസിയുമാ യിരുന്ന ഉപ്പള ദിൽഷാദ് മൻസിലിലെ ഹനീഫ് സാഹിബ് (58) മൊഗ്രാലിന്റെ മയ്യത്ത് ഉപ്പള ഹനഫി ജുമാ മസ്ജിദിൽ ഖബറടക്കി.
മൊഗ്രാൽ ഫുട്ബോളിന്റെ സുവർണ്ണ കാലഘട്ടത്തിൽ മുബാറക് അഹ്മദും, കെ എ അബ്ദുറഹ്മാനും ക്യാപ്റ്റനായിരിക്കെ ഹനീഫ് സാഹിബ് വിവിധ ടൂർണമെൻറ്കളിൽ മൊഗ്രാലിന് വേണ്ടി ജേഴ്സി അണിഞ്ഞിരുന്നു.മികച്ച കളിക്കാരനായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയ ഹനീഫ് ഒരു സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. വൃക്ക സംബന്ധമായ അസുഖം മൂലം കുറച്ചു കാലമായി ചികിത്സയിലായിരുന്നു.വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
സൈനാസ് ബാനുവാണ് ഭാര്യ. മക്കൾ :അസീം, ആസിഫ്, അൽഫിയ. മരുമകൻ:റിസ്‌വാൻ
പള്ളിക്കര. അനീഫ് മൊഗ്രാലിന്റെ നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്,മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.
Post a Comment