JHL

JHL

ചെമ്മനാട് സ്വദേശി സി എൽ അഹ്‌മദ്‌ റിസ്‌വാന് ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്.

ചെമ്മനാട്(www.truenewsmalayalam.com) : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻ്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിയും ചെമ്മനാട് ലേസ്യത്ത് സ്വദേശിയുമായ സിഎൽ അഹ്‌മദ്‌ റിസ്വാൻ   നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സൂറത്ത്കൽ കർണ്ണാടകയിൽ നിന്ന്‌ ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ക്രിട്ടിക്കൽ ഫിനോമിന ഇൻ ആൻ്റി  ഡി-സിറ്റർ ബ്ലാക്ക് ഹോൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്.  ജമാഅത്തെ ഇസ്‌ലാമി ചെമ്മനാട് പ്രാദേശിക ജമാഅത്ത്  ഹൽഖ പ്രവർത്തകൻ.

സി എൽ അബ്ദുൽ റഹീമിൻ്റെയും അസ്മയുടെയും മകനാണ്.  ഭാര്യ ആത്തിഫ മറിയം. മക്കൾ-അദ്‌നാൻ, നൗഫ.





No comments