JHL

JHL

മൊഗ്രാൽ പുത്തൂർ കടവിലെ പൂഴിത്തൊഴിലാളികൾ കൈകോർത്തു; അഴിമുഖം തുറന്നു.

മൊഗ്രാൽ പുത്തൂർ(www.truenewsmalayalam.com) : രണ്ട് ദിവസമായി മൊഗ്രാൽ പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ പ്രദേശത്ത് ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരമായി.മൊഗ്രാൽ പുത്തൂർ കടവിലെ പൂഴിത്തൊഴിലാളികൾ കൈകോർത്തയോടെ അഴിമുഖം തുറന്ന് കടലിലേക്ക് വെള്ളം ഒഴുക്കിവിട്ടതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. 

ഇന്നലെ വെള്ളക്കെട്ട് കാരണം മൊഗ്രാൽ കൊപ്പളം റെയിൽവേ അണ്ടർ പാസ്സേജ് റോഡും, പുത്തൂരിലെ പുഴയോരത്തുള്ള പറമ്പുകളിലും വെള്ളം കയറിയിരുന്നു.നിരവധി  വീടുകൾക്കും ഭീഷണിയായിരുന്നു. ഇന്നലെ  വൈകുന്നേരത്തോടെയാണ് തൊഴിലാളികൾ  അഴിമുഖം തുറന്നത്.





No comments