JHL

JHL

മംഗ്ലൂറു - ബംഗ്ലൂറു യാത്ര ഇനി പ്രകൃതി ഭംഗി ആസ്വദിച്ചാവാം; വിസ്റ്റഡോം ട്രൈൻ സർവീസ് ആരംഭിച്ചു.

 

മംഗളൂരു(www.truenewsmalayalam.com) : വിനോദ സഞ്ചാര മേഖലയ്ക്കു പുത്തനുണർവേകാൻ ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്റ്റഡോം കോച്ച് ട്രെയിൻ സർവീസ് ആരംഭിച്ചു. മംഗളൂരു ജംക്‌ഷനും ബെംഗളൂരുവിലെ യശ്വന്ത്പൂരിനും ഇടയിലാണു സർവീസ്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന വിവിധ പകൽ ട്രെയിനുകളിൽ എക്സിക്യൂട്ടീവ് ചെയർകാർ (ഇസി) കോച്ചുകളായാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൺലൈനായും കൗണ്ടറിൽ നിന്നും ടിക്കറ്റ് ബുക്കു ചെയ്യാം. 

മംഗളൂരു ജംക്‌ഷനിൽ നളിൻ കുമാർ കട്ടീൽ എംപി ആദ്യ യാത്രയ്ക്കു പച്ചക്കൊടി കാട്ടി. ഡി.വേദവ്യാസ് കാമത്ത് എംഎൽഎ, മംഗളൂരു മേയർ പ്രേമാനന്ദ ഷെട്ടി, ജില്ലാ ഡപ്യൂട്ടി കമ്മിഷണർ ഡോ. കെ.വി.രാജേന്ദ്ര, , കോർപറേറ്റർ ശോഭാ പൂജാരി, പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ ത്രിലോക് കോത്താരി  തുടങ്ങിയവർ പങ്കെടുത്തു. മംഗളൂരുവിൽ നിന്നു യശ്വന്ത്പുര വരെ ടിക്കറ്റ് നിരക്ക് 1395 രൂപയാണ്. 

ട്രെയിൻ സമയം

യശ്വന്ത്പുര – മംഗളൂരു (എല്ലാ ദിവസവും രാവിലെ 7ന് പുറപ്പെട്ട് വൈകിട്ട് 5ന് എത്തും) മംഗളൂരു – യശ്വന്ത്പുര (ഞായറാഴ്ച രാവിലെ 9.15 പുറപ്പെട്ട് രാത്രി 8.05ന് എത്തും. മറ്റു ദിവസങ്ങളിൽ രാവിലെ 11.30ന് പുറപ്പെട്ട് രാത്രി 8.20ന് എത്തും)

ആകെ 88 സീറ്റുകൾ

44 സീറ്റുകൾ വീതമുള്ള 2 വിസ്റ്റഡോം കോച്ചുകളാണ് സർവീസ് ആരംഭിച്ചത്. വലിയ ചില്ലു ജനാലകളുള്ള വിസ്റ്റഡോം കോച്ചിൽ പുറംകാഴ്ചകൾ ആസ്വദിച്ചു യാത്ര ചെയ്യാം. 180 ഡിഗ്രി വരെ കറങ്ങുന്ന സീറ്റുകൾ പുറം കാഴ്ച സുഗമമാക്കുന്നു. ആന്റി ഗ്ലെയർ സ്ക്രീനോടു കൂടിയ സുതാര്യമായ മേൽക്കൂര വേനൽക്കാലത്തടക്കം വ്യക്തമായ ആകാശക്കാഴ്ചയും സമ്മാനിക്കുന്നു. ഇതടക്കം ഒട്ടേറെ സൗകര്യവും സംവിധാനവും കോച്ചിൽ ഒരുക്കിയിട്ടുണ്ട്.





No comments