JHL

JHL

അബു ദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

അബു ദാബി(www.truenewsmalayalam.com) : മഞ്ചേശ്വരം  മണ്ഡലം കെ എം സി സി അബു ദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്തദാന ക്യാമ്പ് അബു ദാബി അൽ വഹ്ദ മാളിനടുത്ത്  വെച്ച് സംഘടിപ്പിച്ചു. 

വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച ക്യാമ്പ് രാത്രി പത്ത് മണിക്ക്  അവസാനിച്ചു . നിരവധി പേര് രക്തം നൽകാൻ തയ്യാറായി .രക്തദാന ക്യാമ്പിന് ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് ഈറോഡി, സവാദ് ബന്ദിയോട് എന്നിവർ   നേതൃത്വം നൽകി.

 മണ്ഡലം  പ്രസിഡന്റ് ഉമ്പു  ഹാജി പെർള  അദ്ധ്യക്ഷത വഹിച്ചു . അബു ദാബി സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹ്‌മദ്‌ ബല്ലാ  കടപ്പുറം ഉത്ഘാടനം ചെയ്തു ,  കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ പൊവ്വൽ , ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല , സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ , ഹനീഫ് ചള്ളങ്കയം , അനീസ് മാങ്ങാട് , സിദ്ദിഖ് സ്പീഡ് കമ്പ്യൂട്ടർ  ,മുജീബ് മൊഗ്രാൽ , ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷമീം ബേക്കൽ , അസീസ് കന്തൽ , അബ്ദുൽ റസാഖ് നൽക്കാ , ശരീഫ് ഉറുമി , ഹമീദ് മാസ്സിമ്മാർ ,നിസാർ ഹൊസങ്കടി , ഇബ്രാഹിം ഖലീൽ ഉദ്യാവർ ,സുനൈഫ് പേരാൽ ,സക്കീർ കമ്പാർ , തുടങ്ങിയവർ സംബന്ധിച്ച് , മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് ഈറോഡി  സ്വാഗതവും ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.





No comments