JHL

JHL

ജില്ലാ പോലീസ് മേധാവിയുടെ 'ദൃഷ്ടി' പദ്ധതിക്ക് മികച്ച പ്രതികരണം.

കാസർകോട്(www.truenewsmalayalam.com) : ജില്ലാ പൊലീസ് മേധാവിയെ  വിഡിയോ കോളിലൂടെ പരാതികൾ അറിയിക്കുന്ന ‘ദൃഷ്ടി’ പദ്ധതിക്കു ജില്ലയിൽ നല്ല പ്രതികരണം. ഒരു മണിക്കൂറിനുള്ളിൽ ഒട്ടേറെ പരാതികൾ കേട്ടു ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് മറുപടി നൽകി. ഇതിനുമേൽ സ്വീകരിച്ച നടപടികൾ 2 ദിവസത്തിനുള്ളിൽ പരാതിക്കാരെ സൈബർ പൊലീസ് സ്റ്റേഷനിൽ നിന്ന് അറിയിക്കും. ബുധനാഴ്ചകളിൽ ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വാട്സാപ് നമ്പറിലേക്ക് 4 മുതൽ 5 വരെ വീഡിയോ കോളിലൂടെ പരാതി  അറിയിക്കാം. അതതു സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഗ്രൂപ്പ് വീഡിയോ കോൺഫറൻസിലൂടെ മറുപടി നൽകും.


ഇതുവരെ 16 പരാതികളാണു ദൃഷ്ടി പദ്ധതിയിലൂടെ ലഭിച്ചത്.ആൾക്കൂട്ടങ്ങളും വ്യാപാര സ്ഥാപനങ്ങൾ ഏറെയുള്ളതുമായ വിദ്യാനഗറിലെമരത്തിന്റെ മുകളിലെ കടന്നൽ കൂട്ട് അപകട ഭീഷണി ഉയർത്തുവെന്നാണ് ഇന്നലെ വീഡിയോ കോളിലൂടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച ആദ്യ പരാതി. എന്നാൽ പൊലീസിന്റെ ഭാഗത്ത് നിന്നു എടുക്കേണ്ട നടപടി അല്ലാത്തതിനാൽ വനം വകുപ്പിനെ അറിയിക്കുമെന്ന്  പരാതിക്കാരെ ബോധിപ്പിച്ചതായി പൊലീസ് മേധാവി പറഞ്ഞു. എല്ലാം ബുധനാഴ്ചകളിലും വൈകിട്ട് 4 മുതൽ 5 വരെ വിഡിയോ കോളിലൂടെ പരാതി അറിയിക്കാം.ഫോൺ നമ്പർ.949792800.





No comments