JHL

JHL

ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പുതിയ ജില്ലാ കളക്ടർ ; ഡോ. ഡി സജിത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയരക്ടറായി നിയമിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) : സിവിൽ സർവ്വീസ്  തലപ്പത്ത്  അഴിച്ചുപണി. 35  ഐ എ എസ് ഉദ്യോഗസ്ഥരെ  സ്ഥലം മാറ്റി. ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ആണ് പുതിയ കാസർകോട് കലക്ടർ.   സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ അഡീഷണൽ ചാർജ് കൂടി സജിത് ബാബുവിന് നൽകിയിട്ടുണ്ട്. ഇത് ആദ്യമായാണ് കാസർകോട് കലക്ടറായി ഒരു വനിത നിയമിതയാകുന്നത്.

ഇൻവെസ്റ്റ് സെൽ എക്സിക്യൂടീവ് ഡയരക്ടറായിരുന്നു അവർ. 2010 ബാചിലെ ഐ‌എ‌എസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരീക്ഷയിലെ 69-ാം റാങ്ക് കാരിയായിരുന്നു.

ഡോ. ഡി സജിത് ബാബുവിനെ സിവിൽ സപ്ലൈസ് ഡയരക്ടറായി നിയമിച്ചു.മൂന്ന് വർഷത്തോളമായി കാസർകോട്‌ കലക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു ഡോ.സജിത് ബാബു.





No comments