JHL

JHL

മുഖം മിനുക്കി കേന്ദ്ര മന്ത്രിസഭ ; പുതിയ 43 മന്ത്രിമാർ; കർണാടകയിൽനിന്നും ശോഭ കലന്തരാജയടക്കം നാല് മന്ത്രിമാർ; സദാനന്ദ ഗൗഡയും ആരോഗ്യമന്ത്രി ഹർഷവർധനും പുറത്ത്

ന്യൂഡൽഹി(www.truenewsmalayalam.com) : മന്ത്രിസഭയിൽ  വലിയ മാറ്റങ്ങളുമായി നരേന്ദ്ര മോദി. 43 പുതിയ  മന്ത്രിമാർ ഇന്ന് വൈകുന്നേരം ആറു മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. കർണാടകയിൽനിന്നും ഹിന്ദുത്വ നിലപാടുകാരിയായ ശോഭ കലന്തരാജയടക്കം നാല്  മന്ത്രിമാരാണ് പുതുതായി കേന്ദ്ര മന്ത്രിസഭയിലെത്തുന്നത്.    .കേരളത്തിൽ നിന്നുള്ള രാജീവ് ചന്ദ്രശേഖർ കർണാടകയുടെ അക്കൗണ്ടിൽ മന്ത്രിസഭയിലെത്തും. ചിത്രദുർഗ  എംപി  സ്വാമിയും ബീദറിൽ നിന്നുള്ള ഭഗവന്ത് ഗുരുദാസപ്പ ഖൂബ എന്നിവരാണ് നിന്നുള്ള  രണ്ടു പുതിയ മന്ത്രിമാർ.എന്നാൽ കർണാടകയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും കന്നഡ ജില്ലക്കാരനുമായ  സദാനന്ദ ഗൗഡ മന്ത്രിസഭാ പുനഃസംഘടനയിൽ പുറത്തായി. ആരോഗ്യ മന്ത്രി ഹർഷ് വർധനും ബെർത്തു നഷ്ടപ്പെട്ടു.

പുതിയ മന്ത്രിമാർ 

നാരായണ്‍ റാണെ 2- സര്‍ബാനന്ദ സോനോവാള്‍ 3- ഡോ. വീരേന്ദ്ര കുമാര്‍ 4-ജ്യോതിരാദിത്യ സിന്ധ്യ 5- രാമചന്ദ്ര പ്രസാദ് സിങ് 6-അശ്വിനി വൈഷ്ണവ് 7- പശുപതി കുമാര്‍ പരസ് 8-കിരണ്‍ റിജിജു 9-രാജ് കുമാര്‍ സിങ് 10- ഹര്‍ദീപ് സിങ് പുരി 11- മന്‍സുഖ് മാണ്ഡവ്യ 12-ഭൂപേന്ദര്‍ യാദവ് 13- പുരുഷോത്തം രൂപാല 14ജി. കിഷന്‍ റെഡ്ഡി 15-അനുരാഗ് ഠാക്കൂര്‍ 16-പങ്കജ് ചൗധരി 17-അനുപ്രിയ സിങ് പട്ടേല്‍ 18-സത്യപാല്‍ സിങ് ബാഘേല്‍ 19-രാജീവ് ചന്ദ്രശേഖര്‍ 20-ശോഭ കരന്ദലജെ 21ഭാനുപ്രതാപ് സിങ് വര്‍മ 22-ദര്‍ശന വിക്രം ജര്‍ദോഷ് 23-മീനാക്ഷി ലേഖി 24-അന്നപൂര്‍ണ ദേവി 25-എ. നാരായണസ്വാമി 26-കൗശല്‍ കിഷോര്‍ 27-അജയ് ഭട്ട് 28-ബി.എല്‍. വര്‍മ 29-അജയ് കുമാര്‍ 30-ചൗഹാന്‍ ദേവുസിന്‍ഹ് 31-ഭഗവന്ത് ഖൂബ 32-കപില്‍ മോരേശ്വര്‍ പാട്ടീല്‍ 33-പ്രതിമ ഭൗമിക് 34-ഡോ. സുഭാഷ് സര്‍ക്കാര്‍ 35-ഡോ. ഭഗവത് കൃഷ്ണറാവു കാരാട് 36-ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ് 37-ഡോ. ഭാരതി പ്രവീണ്‍ പവാര്‍ 38-ബിശ്വേശ്വര്‍ ടുഡു 39-ശന്തനു ഠാക്കൂര്‍ 40-ഡോ. മുഞ്ജപര മഹേന്ദ്രഭായി 41ജോണ്‍ ബാര്‍ല 42- ഡോ. എല്‍. മുരുഗന്‍ 43- നിതീഷ് പ്രമാണിക് 

രാജിവെച്ചവർ:- രമേശ് പൊഖ്റിയാല്‍, സന്തോഷ് ഗംഗ്വാര്‍, സഞ്ജയ് ധോത്രേ, ദേബശ്രീ ചൗധരി, സദാനന്ദ ഗൗഡ, റാവു സാഹേബ് ദാന്‍വേ പട്ടേല്‍, ബാബുല്‍ സുപ്രിയോ, രത്തന്‍ലാല്‍ കകടാരിയ, പ്രതാപ് സാരംഗി.





No comments