കേരളത്തിലേക്ക് കടത്തുകയായിരുന്ന നാൽപ്പതു കിലോ കഞ്ചാവുമായി രണ്ടു കാസറഗോഡ് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ
മംഗളൂരു(www.truenewsmalayalam.com) : ആന്ധ്രാപ്രദേശിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന നാൽപ്പതു കിലോ കഞ്ചാവുമായി കാസറഗോഡ് സ്വദേശികളായ രണ്ടു പേരെ മംഗളൂരു പോലീസ് പിടികൂടി. ചെറുനാരങ്ങ കൊണ്ടുവരികയായിരുന്നു പിക്ക് അപ്പ് വാനിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ മംഗളൂരു കൊട്ടാര ചൗക്കിൽ വെച്ചാണ് പിടിയിലായത്. 20 പാക്കുകളിലായി നാരങ്ങക്കിടയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. കാസറഗോഡ് ചിതറിക്കൽ സ്വദേശികളായ ശിഹാബുദ്ദീൻ (38) ലത്തീഫ് (32) എന്നിവരെയാണ് വെളളിയാഴ്ച രാത്രിയോടെ പോലീസ് പിടികൂടിയത്. സംശയം തോന്നിയതിനെത്തുടർന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്ന കഞ്ചാവിന് വിപണിയിൽ പതിനൊന്നു ലക്ഷത്തിലധികം വില വരുമെന്നും പോലീസ് അറിയിച്ചു.
Post a Comment