JHL

JHL

ശീമക്കൊന്ന വളർന്ന് റെയിൽവേ ട്രാക്കിലേക്ക്: റെയിൽപാളം മുറിച്ചു കടക്കുന്നവർ ഭയാശങ്കയിൽ.

മൊഗ്രാൽ(www.truenewsmalayalam.com) : കാലവർഷം തുടങ്ങിയതോടെ റെയിൽവേ ട്രാക്കിന് സമീപത്തെ  ശീമക്കൊന്ന വളർന്ന്  റെയിൽവേ ട്രാക്കിലേക്ക് കയറിയതോടെ റെയിൽ പാളം മുറിച്ചു കടക്കുന്ന മൊഗ്രാൽ നാങ്കി കടപ്പുറം, മീലാദ് നഗർ നിവാസികൾ ഭയാശങ്കയിൽ. 

  മീലാദ് നഗർ റെയിൽവേ ട്രാക്ക് വളവിലാണ് അപകടസാധ്യത ഏറെയുള്ളത്. ഈ ഭാഗത്താണ് ശീമക്കൊന്ന റെയിൽവേ ട്രാക്ക് കാണാത്തതരത്തിൽ വളർന്നിരിക്കുന്നത്. ട്രെയിൻ  വരുന്നത് അറിയാതെ റെയിൽപാളം മുറിച്ച് കടക്കുന്നവരാണ് ഇവിടെ ഭയാശങ്കയിലാ  യിരിക്കുന്നത്. ഈ ഭാഗത്ത് സ്ത്രീകളും, കുട്ടികളുമടക്കം റെയിൽവേട്രാക്ക് മുറിച്ചു കടന്നാണ് മൊഗ്രാൽ ടൗണുകളിലേക്ക്  പോകുന്നത്.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ ഇപ്പോൾ കൂടുതൽ ട്രെയിൻ സർവീസുകൾ ഇതുവഴി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ റെയിൽവേ ട്രാക്കിലേക്ക് വളർന്നുവരുന്ന മരക്കഷ്ണങ്ങൾ ഏതായാലും  റെയിൽവേ സുരക്ഷാ ജീവനക്കാർ വെട്ടി മാറ്റാറുണ്ടായിരുന്നു. ഈ വർഷം ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല. അപകട സാധ്യത കണക്കിലെടുത്ത് മരക്കൊമ്പുകൾ വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






No comments