JHL

JHL

വൈദ്യുതി മോഷണം;ഉളുവാർ സ്വദേശിക്കെതിരെ കേസ്.

 

കുമ്പള(www.truenewsmalayalam.com) : 3,34,936 രൂപയുടെ വൈദ്യുതി മോഷ്‌ടിച്ചുവെന്ന പരാതിയില്‍ വീട്ടുടമക്കെതിരെ കുമ്പള പൊലീസ്‌ കേസെടുത്തു. കുമ്പള ഇലക്‌ട്രിസിറ്റി അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ രവീന്ദ്രയുടെ പരാതിയിലാണ്‌ ഉജാര്‍, ഉള്‍വാറിലെ അബ്‌ദുള്‍ റഹ്മാനെതിരെ പൊലീസ്‌ കേസെടുത്തത്‌.

ജൂണ്‍ 29നാണ്‌ മോഷണം പിടികൂടിയത്‌. വൈദ്യുതി സ്‌ക്വാഡിന്റെ പരിശോധനക്കിടെ വീട്ടിലെ മീറ്ററില്‍ കൃത്രിമമുണ്ടാക്കി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നു 3,34,936 രൂപ പിഴയടക്കാന്‍ വൈദ്യുതി ബോഡ്‌ ആവശ്യപ്പെട്ടെങ്കിലും അബ്‌ദുള്‍ റഹ്മാന്‍ അതിനു വഴങ്ങിയില്ല. ഇതിനെത്തുടര്‍ന്നാണ്‌ കേസ്‌.






No comments