JHL

JHL

ചരമമടഞ്ഞ മൊഗ്രാൽ പുത്തൂർ സ്കൂൾ റോഡിന് റീത്ത് സമർപ്പിച്ച് എസ് ഡി പി ഐ

മൊഗ്രാൽപുത്തൂർ(www.truenewsmalayalam.com) : വളരെ കൊട്ടി  ആഘോഷിച്ചു ഇലക്ഷന് മുന്നോടിയായി ഉദ്ഘാടനം ചെയ്ത  സ്കൂൾ റോഡ് യാത്രാ ദുരിതം പേറുകയാണ്.

 കനത്ത മഴയിൽ റോഡ് പണി തുടങ്ങുന്ന സമയത്ത് തന്നെ നാട്ടുകാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നാട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ചില തൽപ്പരകക്ഷികളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടിയാണ് മഴയത്ത് റോഡ് പണി പൂർത്തീകരിച്ചത്.

 ദിനംപ്രതി സാധാരണ സമയങ്ങളിൽ രണ്ടായിരത്തോളം സ്കൂൾ കുട്ടികളും, മദ്രസാ കുട്ടികളും യാത്രചെയ്യുകയും ,  നിരവധി ആളുകൾ ഹോസ്പിറ്റലിനെ ആശ്രയിക്കുന്ന റോഡും കൂടിയാണ് ഇത്.

 ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ് ഡി പി ഐ മൊഗ്രാൽപുത്തൂർ ബ്രാഞ്ച് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്.

 സ്കൂൾ റോഡിന് റീത്ത് സമർപ്പിച്ചു കൊണ്ട് മൊഗ്രാൽപുത്തൂർ ടൗൺ ബ്രാഞ്ച്  സമരത്തിന് തുടക്കം കുറിക്കുകയും, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിക്കുകയും ചെയ്തു.

 പ്രതിഷേധ സമരത്തിൽ ജാഫർ ജബൽ നൂർ, ശിഹാബ് അറഫാത്ത്, സാലി പുത്തൂർ, ഹുസൈൻ പുത്തൂർ, ഷാഹിദ് പുത്തൂർ, മഹറൂഫ് പഞ്ചം , സൈഫുദ്ദീൻ പഞ്ചo,  ഹമീദ്പുത്തൂർ , അസറുദ്ദീൻ   തുടങ്ങിയവർ പങ്കെടുത്തു.





No comments