JHL

JHL

'തിരുത്തണം കേരളം' ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

കാസർഗോഡ്(www.truenewsmalayalam.com) : "സ്ത്രീധനം - ഗാർഹിക പീഡനം, ആക്രമിക്കപ്പെടുന്ന സ്ത്രീത്വം. തിരുത്തണം കേരളം " എന്ന പ്രമേയവുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ് നടത്തുന്ന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും ഉദയവാണി ലേഖകനുമായ ഹർഷാദ് വോർക്കാടി നിർവ്വഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം സാഹിദ ഇല്യാസ്, ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ധീഖ്, സോഷ്യൽ മീഡിയ കൺവീനർ സഹീറ ലത്തീഫ് എന്നിവർ സംബന്ധിച്ചു.

സ്ത്രീകൾക്കെതിരെ കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ഒരുമാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ നടത്തുന്നത്. ജൂലൈ ഒന്ന് മുതൽ ജൂലൈ മുപ്പതു വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിൽ സംസ്ഥാനമൊട്ടുക്കും വിവിധ പരിപാടികളും ബോധവൽക്കരണവും സംഘടിപ്പിക്കും.





No comments