JHL

JHL

കാപ്പ നോട്ടീസ് നൽകാൻ പോയ പോലീസുദ്യോഗസ്ഥരെ കണ്ട് ഓടിയയാളിൽനിന്ന്‌ 12.5 ഗ്രാം എം.ഡി.എം.എ. പിടികൂടി.

കാസർകോട്(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടി.കാപ്പ നോട്ടീസ് നൽകാൻ പോയ പോലീസുദ്യോഗസ്ഥരെ കണ്ട് ഓടിയയാളിൽനിന്ന്‌ 12.5 ഗ്രാം എം.ഡി.എം.എ. പിടികൂടി. തളങ്കര ചെമ്മനാട് കോമ്പൗണ്ടിലെ സുലൈമാൻ 
റിഫായി എന്ന ചിട്ടി റിഫായിയെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. എം.ഡി.എം.എ. ലഹരി ഉപയോഗിക്കുന്നിനുള്ള കുഴലും അനുബന്ധ ഉപകരണങ്ങളും ഇയാളിൽനിന്ന്‌ പിടികൂടിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾക്ക് കാപ്പ വാറന്റുണ്ടായിരുന്നു. ഇതിന്റെ നോട്ടീസ് നൽകാനായെത്തിയതായിരുന്നു പോലീസ്.  മാലിക് ദിനാർ പള്ളിക്ക് സമീപത്തെ മൈതാനത്തുണ്ടായിരുന്ന ഇയാൾ പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എസ്.ഐ. ഷെയ്ക് അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ രതീഷ്, ശ്രീകാന്ത്, സജീവൻ, ജെയിംസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. 




No comments