JHL

JHL

വിദ്യാർഥിനിയുടെ ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസി.പ്രഫസർക്കു തടവും പിഴയും.

മംഗളൂരു(www.truenewsmalayalam.com) : വിദ്യാർഥിനിയുടെ ഗവേഷണ പ്രബന്ധം അംഗീകരിക്കാൻ കൈക്കൂലി വാങ്ങിയ സർവകലാശാല അസി.പ്രഫസർക്കു തടവും പിഴയും. മംഗളൂരു സർവകലാശാല സോഷ്യോളജി വിഭാഗം അസി.പ്രഫസർ ഡോ.അനിത രവിശങ്കറിനെയാണു മംഗളൂരു ലോകായുക്ത കോടതി 5 വർഷം തടവിനും 30,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടത്. 2012ലാണു സംഭവം. അനിതയുടെഅനിതയുടെ കീഴിൽ പിഎച്ച്ഡി ചെയ്തിരുന്ന പ്രേമ ഡിസൂസയുടെ പ്രബന്ധം അംഗീകരിക്കാൻ ഇവർ 16,800 രൂപ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രേമ ലോകായുക്തക്കു പരാതി നൽകുകയും ലോകായുക്ത നിർദേശ പ്രകാരം 5,000 രൂപ കൈമാറുകയും ചെയ്തു. ഇതിനു പിന്നാലെ പരിശോധന നടത്തിയ ലോകായുക്ത പൊലീസ് പണം പിടിച്ചെടുക്കുകയും ഡോ.അനിത രവിശങ്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 3 വർഷം, 2 വർഷം എന്നിങ്ങനെ തടവും മൊത്തം 30,000 രൂപ പിഴയുമാണു വിധിച്ചത്.

No comments