JHL

JHL

ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി.

കുമ്പള(www.truenewsmalayalam.com) : ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി. മഞ്ചേശ്വരം വൊർക്കാടി ചവള റോഡിൽ വച്ച് ശനിയാഴ്ച്ച വൈകുന്നേരമാണ് പതിനൊന്ന് ലിറ്ററോളം വരുന്ന മദ്യം പിടികൂടിയത്. മദ്യക്കടത്തിന് ഉപയോഗിച്ച കെ.എൽ 14 എൽ 8362 നമ്പർ ഓട്ടോ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഡ്രൈവർ ഓടിപ്പോയി.

180 മില്ലി ലിറ്ററിന്റെ 60 പായ്ക്കറ്റ് മദ്യം ഉദ്യോഗസ്ഥർ കണ്ടു കെട്ടിയിട്ടുണ്ട്.

    കുമ്പള എക്സൈസ്  ഇൻസ്പെക്ടർ അഖിൽ എ യുടെ നേതൃത്വത്തിൽ പി.ഒ. സുരേശൻ പി, സി.ഇ.ഒ.മാരായ എം.ഹമീദ്, പ്രസന്നകുമാർ, ഡ്രൈവർ സത്യൻ എന്നിവരാണ് മദ്യം പിടികൂടിയത്.





No comments