JHL

JHL

മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മൂന്നു പേരെ കാണാതായി ; തിരച്ചിൽ തുടരുന്നു ; പ്രാർത്ഥനയോടെ തീരം

കാസര്‍കോട് (www.trurenewsmalayalam.com) : കീഴൂർ  അഴിമുഖത്ത് മീന്‍പിടുത്ത തോണി തിരമാലയില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് പേരെ കാണാതായി. നാലു പേര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ചെയാണ് സംഭവം.വെളുപ്പിന് അഞ്ചര മണിയോടെ മത്സബന്ധനത്തിന് പോയ വെള്ളമാണ് അപകടത്തിൽ പെട്ടത്.  കസബ കടപ്പുറത്തെ  ശശിയുടെ മകന്‍ സന്ദീപ് (33), അമ്പാടിയുടെ മകന്‍ രതീശന്‍ (30), ഷണ്‍മുഖന്റ മകന്‍ കാര്‍ത്തിക്ക് (29) എന്നിവരെയാണ് കടലില്‍ കാണാതായത്.

സോമന്റെ മകന്‍ രവി (40), ലക്ഷ്മണന്റെ മകന്‍ ഷിബിന്‍ (30), ഭാസ്‌ക്കരന്റെ മകന്‍ മണികുട്ടന്‍ (35), വസന്തന്റെ മകന്‍ ശശി (30) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെട്ടു. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫൈബര്‍ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് തകരുകയായിരുന്നു. ഭാഗീകമായി തകര്‍ന്ന നിലയില്‍ തോണി കരയ്ക്കടിഞ്ഞിട്ടുണ്ട്. കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി കോസ്റ്റല്‍ പൊലീസിന്റെ ബോടും മീന്‍പിടുത്ത തൊഴിലാളികളുടെ വള്ളങ്ങളും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. 

തീരത്ത് നാട്ടുകാരും ബന്ധുക്കളും കൂടി നിൽക്കുന്നുണ്ട്. പ്രാർത്ഥനയോടെ കുടുംബങ്ങൾ ഉറ്റവർക്ക് വേണ്ടി കാത്തുനിക്കുകയാണ് . 








No comments