JHL

JHL

സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കിയ എസ്ബിഐ നടപടി ജനവിരുദ്ധം;കുമ്പളയിൽ എസ്ബിഐക്ക് മുന്നിൽ പ്രധിഷേധ ധർണ നടത്തി എസ്‌ഡിപിഐ

കുമ്പള(www.truenewsmalayalam.com) : സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ്ബിഐയുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ എസ്ബിഐ കുമ്പള ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച് എസ്ഡിപിഐ. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എടിഎം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണ്. മഹാമാരി വിതച്ച ഗുരുതരമായ സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും പിടിച്ചുനില്‍ക്കുന്നത് ചെക്കുകള്‍ നല്‍കിയാണ്.ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധന വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങി നടക്കുന്ന സഹസ്ര കോടീശ്വരന്മാരായ കോര്‍പറേറ്റുകള്‍ക്കെതിരേ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത എസ്ബിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സാധാരണക്കാരെ കൊള്ളയടിക്കാനും പിച്ച ചട്ടിയില്‍ കൈയിട്ടുവാരാനുമാണ് ശ്രമിക്കുന്നതെന്നും എസ്‌ഡിപിഐ നേതാക്കൾ പറഞ്ഞു.ധർണക് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അംഗം മൻസൂർ കുമ്പള , പഞ്ചായത് കമ്മിറ്റി അംഗങ്ങളായ അലി ഷഹാമ , അഷ്‌റഫ് സിഎം ബംബ്രാണ , സിനാൻ കുമ്പള , റംഷാദ് ബദ്രിയനഗർ എന്നിവർ നേതൃത്വം നൽകി.




No comments