ടൈപ്പോഗ്രാഫിയിൽ വിസ്‌മയം തീർത്ത് ഉപ്പള സ്വദേശിനി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
ഉപ്പള(www.truenewsmalayalam.com) : ടൈപ്പോഗ്രാഫിയിൽ വിസ്‌മയം തീർത്ത് ഉപ്പള സ്വദേശിനി ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഉപ്പള പത്വാടി റോഡിൽ താമസിക്കുന്ന അബ്ദുൽ കാദറിന്റെ മകൾ റാഫിയ ഇർഷാദാണ് നാടിന് അഭിമാനമായി മാറിയത്. ഏറ്റവും കൂടുതൽ മനോഹരവും ആകർഷണിയവുമായചിത്രങ്ങൾ അക്ഷരങ്ങളാൽ തീർത്താണ് റാഫിയ ഈ നേട്ടം കരസ്ഥമാക്കിയത്. കളക്ടർ സജിത്ത്ബാബുവിൽ നിന്നും മെഡലും പ്രശസ്തി പത്രവും സ്വീകരിച്ചു.
മാതാപിതാകളായ അബ്ദുൽകാദർ-സുബൈദ എന്നിവരുടെ നിരന്തരമായ പ്രൊസ്ത്ഹനവും, ഭർത്താവ് അഹമ്മദ് ഇർഷാദിന്റെ ആത്മവിശ്വാസവുമാണ് റാഫിയക്ക് കരുത്തേകിയത്.
മംഗൽപ്പാടി ജനകീയ വേദി അഭിനന്ദിച്ചു.
Post a Comment