JHL

JHL

"ആംബുലൻസിൽ ബലാൽസംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം - സർക്കാറിൻ്റെ വീഴ്ച" വിമൻ ജസ്റ്റിസ് മൂവ്മെന്റ്

കുമ്പള(True News 19.09.2020): " ഇതോ സർക്കാരേ സ്ത്രീ സുരക്ഷ " എന്ന മുദ്രാവാക്യമുയർത്തി വിമൻ ജസ്റ്റിസ് മൂവ്മെന്റ് കുമ്പള ടൗണിൽ പ്രതിഷേധ ചത്വരം തീർത്തു. ആംബുലൻസിൽ ബലാൽസംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിക്കത്തവണ്ണം സ്ത്രീ സുരക്ഷക്ക് യാതൊരു വിലയും കൽപ്പിക്കാത്ത സർക്കാരും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താത്ത വനിതാ ശിശു ക്ഷേമ മന്ത്രിയും രാജിവെക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ് മെന്റ് ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ദീഖ് ആവശ്യപ്പെട്ടു.

 കോവിഡ് മഹാമാരി കേരളത്തെ കാർന്ന് തിന്നുമ്പോഴും സ്ത്രീകൾക്ക് സുരക്ഷാ കവചം തീർക്കുന്നതിൽ സർക്കാറിന്റെ അനാസ്ഥയാണ് കാണാനാവുന്നത്. പ്രതിഷേധ ചത്വരം ഫൗസിയ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് സോഷ്യൽ മീഡിയാ കൺവീനർ സഹീറ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. സൈനബാ മോൾ ,മർയം ലുബൈന, സാറ ത്വാഇബ, ഹിബാൻ എന്നിവർ സംസാരിച്ചു.

No comments