JHL

JHL

വോർക്കാടിയിൽ പതിനേഴ് ലിറ്റർ വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

 

കുമ്പള (True News 27.09.2020): വോർക്കാടി കടമ്പാർ അംഗടിപദവിൽ വില്പനക്ക് വെച്ച മദ്യം എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച വൈകുന്നേരം കുമ്പള റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫൽ കാസർഗോഡ് ഐ.ബി ഇൻസ്പെക്ടർ എസ്‌. സമീർ എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കർണാടക യിൽ മാത്രം വില്പനാനുമതിയുള്ള മദ്യ പാക്കറ്റുകൾ പിടിച്ചെടുത്തത്. അംഗടിപദവ് സ്വദേശി ബി ദിനേശ് (46) ആണ് പിടിയിലായത്. മൊത്തം പതിനെട്ട് ലീറ്ററോളം വരുന്ന പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മോഹനൻ, പ്രതീപ്, സിവിൽ എക്സൈസ് ഓഫീസർ അജീഷ്, ഡ്രൈവർ സത്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.



No comments