JHL

JHL

കെ ടി ജലീൽ രാജിവെക്കണം : എബിവിപി താലൂക്ക് ഓഫീസ് മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ചു

കാസറഗോഡ് (True News 16.09.2020): സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത  വിദ്യാഭ്യാസ വകുപ്പ്  മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു എബിവിപി കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  താലൂക്ക് ഓഫീസിലേക്ക്  മാർച്ച് നടത്തി. കറന്തക്കാട് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് താലൂക്ക് ഓഫീസിൽ സമാപിച്ചു ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു
പ്രതിഷേധ പരിപാടി എബിവിപി ജില്ലാ പ്രസിഡന്റ് വൈശാഖ്  കൊട്ടോടി ഉദ്ഘാടനം ചെയ്തു എബിവിപി സംസ്ഥാന സമിതി അംഗം മോഹൻ ബംബ്രാണ  അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി രാഹുൽ ഉദയഗിരി സ്വാഗതം പറഞ്ഞു.

No comments