JHL

JHL

അഴുക്കുചാലിന്റെ സ്ലാബുകൾ തകർന്നത് അപകടഭീഷണിയാകുന്നു : പഞ്ചായത്ത് അനാസ്ഥ വെടിയണം-എസ്‌ഡിപിഐ

കുമ്പള(True News 17.09.2020): ദിവസവും നിരവധി ആളുകൾ വന്നുപോകുന്ന കുമ്പള ബസ്സ്റ്റാന്റിലെ അഴുക്കുചാലിന്റെ സ്ലാബ് തകർന്നത് അപകട ഭീഷണി ഉയർത്തുന്നു. ബസ്സ്റ്റാന്റിനു മുന്നിലാണ് കാൽനട യാത്രക്കാർക്ക് ഭീഷണിയായി അഴുക്കു ചാലിന്റെ സ്ലാബ് തകർന്ന് നിൽക്കുന്നത്. രാത്രിയിൽ ഇവിടെ ചിലർ അപകടത്തിൽപ്പെട്ടതായും പരാതിയുണ്ട്. അതേസമയം സ്ലാബുകളുടെ തകർച്ച ഉണ്ടായത് തന്നെ ഒരു വ്യക്തി അതിൽ അപകടപ്പെട്ടുകൊണ്ടാണ്.
കാലപ്പഴക്കവും കൃത്യമായ പരിപാലന കുറവുമാണ് സ്ലാബുകളുടെ തകർച്ചയ്ക്ക് കാരണം. ഇതേ തുടർന്ന് സമീപത്തെ കച്ചവടക്കാർ നിരവധി തവണ പരിഭവം പറഞ്ഞെങ്കിലും ദിവസങ്ങളൊരുപാടായിട്ടും പരിഹാരമുണ്ടായിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. കുമ്പള ടൗണിൽ മറ്റു പലയിടങ്ങളിലും അഴുക്കുചാലുകളുടെ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് ഇത്തരത്തിൽ അപകട ഭീഷണി നില നിൽക്കുകയാണ്. കുമ്പള പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയും കഴിവുകേടുമാണ് ഇവ ചൂണ്ടിക്കാണിക്കുന്നത്.
എത്രയും പെട്ടെന്നു പരിഹാരമുണ്ടായില്ലെങ്കിൽ ജനകീയ പ്രതിഷേധങ്ങൾക്ക്  എസ്‌ഡിപിഐ നേതൃത്വം നൽകുമെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറാസ് കുമ്പള അഭിപ്രായപ്പെട്ടു. യോഗത്തിൽ സെക്രട്ടറി നൗഷാദ്, മൻസൂർ കുമ്പള , ഷാനിഫ് മൊഗ്രാൽ , അലി ശഹാമാ , അൻവർ ആരിക്കാടി, കലാം കുമ്പള, നാസർ ബംബ്രാണ, റിയാസ് ആരിക്കാടി എന്നിവർ പങ്കെടുത്തു.

No comments