JHL

JHL

മധൂരിൽ വെള്ളപ്പൊക്കം ;കുടുങ്ങിയവരെ ഫയര്‍ ഫോഴ്‌സ് റെസ്‌ക്യൂ ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തി

കാസര്‍കോട് (True News 20 September 2020):കനത്ത മഴയെ തുടർന്ന് മധൂരിൽ വെള്ളം കയറി. മധുവാഹിനിപ്പുഴ കരകവിഞ്ഞതിനെ തുടര്‍ ന്നാണ് മധൂര്‍ പട്‌ള ഭാഗങ്ങളില്‍ വെള്ളം കയറിയത്. . ഇതോടെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടതിനാല്‍ മൂന്ന് കുടുംബങ്ങളിലെ 16 പേരെ ഫയര്‍ ഫോഴ്‌സ് സംഘം റെസ്‌ക്യൂ ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ബന്ധുവീടുകളിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. മധൂർ അമ്പലത്തിന് ചുറ്റും വെള്ളം കെട്ടി നിൽക്കുകയാണ്


No comments