JHL

JHL

മൊഗ്രാൽ യുനാനി ഡിസ്പെൻസറിയിൽ കിടത്തി ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു, കെട്ടിട ശിലാസ്ഥാപനം നടന്നു.


മൊഗ്രാൽ ഗവൺമെൻറ് യൂനാനി ആശുപത്രിക്ക്‌  നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ ജി സി ബഷീർ നിർവഹിക്കുന്നു.
മൊഗ്രാൽ(True News 16.09.2020): പ്രഭാകരൻ കമ്മീഷൻ നിർദ്ദേശം വെച്ച കുമ്പള ഗ്രാമ പഞ്ചായത്ത് മൊഗ്രാൽ  ഗവൺമെൻറ് ആശുപത്രി വികസനത്തിന് വഴിയൊരുങ്ങി. കിടത്തി  ചികിത്സയ്ക്കായുള്ള 30 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഫണ്ട്‌  ലഭ്യമാക്കിയ തോടെയാണ് പദ്ധതി യാഥാർഥ്യമാക്കാൻ സാഹചര്യമൊരുക്കിയത്.
     ശിലാസ്ഥാപനകർമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ നിർവഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ഡരീകാക്ഷ  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഗീതാഷെട്ടി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ്, യൂനാനി മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീർ അലി,അഷ്‌റഫ്‌ കൊടിയമ്മ,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആയിഷ- മുഹമ്മദ്, ഖൈറുന്നിസ- കാദർ, പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ടി എം ഷുഹൈബ്,ഇർഷാദ് മൊഗ്രാൽ,നാസിർ മൊഗ്രാൽ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് അബ്‌കോ, റിയാസ് മൊഗ്രാൽ അബ്ദുല്ല ചളിയങ്കോട്, അബ്ബാസ് കെൽ, യൂ എം ഇർഫാൻ, ജംഷീദ് മൊഗ്രാൽ,കെ പി നിയാസ്,സഹീർ യൂ എം, പി വി അൻവർ  എന്നിവർ സംബന്ധിച്ചു. യൂനാനി സ്റ്റാഫ്‌ ജോസ് നന്ദി പറഞ്ഞു.

No comments