JHL

JHL

മുസ്ലീം ലീഗ് നേതാക്കൾ കോളേജിൻ്റെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിനെതിരെ എസ്.എഫ്.ഐ പ്രതിരോധസംഗമം

കാസർഗോഡ്(True News 29.09.2020): മുസ്ലിം ലീഗ് നേതാക്കളായ മഞ്ചേശ്വരം എം.എൽ.എ എം സി കമറുദ്ദീൻ ചെയർമാനും, ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീർ ട്രഷറുമായ തൃക്കരിപ്പൂർ എഡ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ ആർട്സ് & സയൻസ് കോളേജിൻ്റെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിനും ,അഴിമതിക്കും എതിരെ എസ്.എഫ്.ഐ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിലെ 2 കേന്ദ്രങ്ങളിൽ മുസ്ലിം നേതാക്കളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. ടാസ്ക് കോളേജിൻ്റെ മറവിൽ നടത്തിയ സാമ്പത്തിക ത്തട്ടിപ്പാൽ  വിജിലൻസ് അന്വേഷണം നടത്തുക ,കോളജിൽ നിലവിൽ പഠിക്കുന്ന 2, 3 വർഷ വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കുക, മുസ്ലിം ലീഗ് നേതാക്കളായ എം.സി കമറുദ്ദീൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ് എ ജി സി ബഷീർ എന്നിവർ തൽസ്ഥാനങ്ങൾ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ഉപ്പളയിൽ നടത്തിയ സമരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.വിനയ് കുമാർ അദ്ധ്യക്ഷനായി.കേന്ദ്ര കമ്മിറ്റി അംഗം എ.പി അൻവീർ ,സി.പി.ഐ.എം കുമ്പള ഏരിയാ സെക്രട്ടറി സി.ഐ സുബൈർ ,നസറുദീൻ കുമ്പള, ശിൽപ കെ.വി,ഹക്കീം  പ്രവീൺ പാടി എന്നിവർ സംസാരിച്ചു. ആൽബിൻ മാത്യു സ്വാഗതം പറഞ്ഞു. 

രാവിലെ 10 മണിക്ക് തൃക്കരിപ്പൂരിൽ നടത്തിയ ധർണ്ണാ സമരം സംസ്ഥാന പ്രസിഡണ്ട് വി.എ വിനീഷ് ഉദ്ഘാടനം ചെയ്തു. കെ അഭിരാം അദ്ധ്യക്ഷനായി.കേന്ദ്ര കമ്മിറ്റി അംഗം എ.പി അൻവീർ ,സി.പി.ഐ എം തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി ഇ.കുഞ്ഞിരാമൻ, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.സി സുബൈദ, പി.എ റഹ്മാൻ, ജനാർദ്ദനൻ, പി.സനൽ, വൈശാഖ്   എന്നിവർ സംസാരിച്ചു. അക്ഷയ് പിലിക്കോട് നന്ദി പറഞ്ഞു. ബിപിൻരാജ് പായം സ്വാഗതം പറഞ്ഞു.

No comments