JHL

JHL

കോവിഡ്: സംസ്ഥാനത്ത് ഇന്ന് 20 മരണം.5376 പുതിയ രോഗികൾ.കാസറഗോഡ് ജില്ലയിൽ 136 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ പഞ്ചായത്ത് തിരിച്ചുള്ള വിവരങ്ങൾ വാർത്തയിൽ

 

തിരുവനന്തപുരം /കാസറഗോഡ് (True News, Sept 23, 2020):   സംസ്ഥാനത്ത് ഇന്ന് 20 കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. 5376 പേർക്ക് കൂടി ഇന്ന് കോവിഡ്   കോവിഡ് രോഗം ബാധിച്ചു. കാസറഗോഡ് ജില്ലയിൽ 136 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗബാധ സ്ഥിരീകരിച്ചവരില്‍ 99 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 42786 പേരാണ്.
ജില്ലയിൽ പേർക്ക് കൂടി ഇന്ന്136 പേർക്ക്  കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയില് ഇന്ന് 136 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം ബാധിച്ച 136 പേരില് 3 പേര് വിദേശത്തു നിന്നും 5 പേര് ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 128 പേര്ക്ക് സമ്പര്ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 310 പേര്ക്ക് ജില്ലയില് ഇന്ന് രോഗം ഭേദമായതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ എവി രാംദാസ് അറിയിച്ചു.
കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില് നിരീക്ഷണത്തിലുള്ളത് 4062 പേരാണ്.ഇവരില് 2949 പേര് വീടുകളിലും 1113 പേര് സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 300 പേരെ കൂടി നിരീക്ഷണത്തില് പ്രവേശിപ്പിച്ചു.ഇന്ന് 968 പേര് കൂടി നിരീക്ഷണ കാലയളവ് പൂര്ത്തീകരിച്ചു
കോവിഡ് ബാധിച്ച് ജില്ലയില് നിലവില് ചികിത്സയില് ഉള്ളത് 1773 പേരാണ്.ഇവരില് 896 പേര് വീടുകളിലാണ് ചികിത്സയില് ഉള്ളത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്
മൊഗ്രാൽപുത്തൂർ - 3 ഉദുമ - 4 ചെമ്മനാട് - 3 ഈസ്റ്റ് എളേരി - 1
ചെങ്കള - 4 കിനാനൂർ-കരിന്തളം - 2 മഞ്ചേശ്വരം - 2 കാസർകോട് - 20
ബേഡടുക്ക - 14 ദേലമ്പാടി - 1 പള്ളിക്കര - 4 പടന്ന - 8 പിലിക്കോട്- 4
ചെറുവത്തൂർ - 2 ബളാൽ - 4 ബദിയടുക്ക - 2 അജാനൂർ - 5
തൃക്കരിപ്പൂർ - 4 വലിയപറമ്പ - 1 കാഞ്ഞങ്ങാട് - 9 മംഗൽപ്പാടി - 7
പുല്ലൂർ-പെരിയ - 2 മീഞ്ച - 1 കയ്യൂർ-ചീമേനി - 1 കുമ്പള - 6
മധൂർ - 5 പുത്തിഗെ - 4 എൻമകജെ - 2 കുറ്റിക്കോൽ- 1 കളളാർ - 4
കോടോംബേളൂർ - 2 മുളിയാർ - 1 വെസ്റ്റ്എളേരി - 1 കുമ്പടാജെ - 1
വൊർക്കാഡി - 1



 

No comments