JHL

JHL

സർക്കാർ ജീവനക്കാരുടെ ഒന്നിടവിട്ടുള്ള വരവ് പൊതുജനം ദുരിതത്തിൽ: എ കെ ആരിഫ്


കുമ്പള (True News 16.09.2020): ഗ്രാമ പഞ്ചായത്തുകളിലടക്കം സർക്കാർ ഓഫീസുകളിൽ കോവിഡ് പ്രിതിരോധത്തിൻ്റെ ഭാഗമായി ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാജരാവുന്നത് പൊതുജനങ്ങൾക്കിടയിൽ വളരെ ഏറെ പ്രയാസം ഉണ്ടാകുന്നതാണന്ന് കമ്പള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ കെ ആരിഫ് മുഖ്യമന്ത്രി ഉൾപ്പടെ അധികാരികൾക്ക് നൽകിയ നിവേദനത്തിലൂടെ അഭിപ്രായപ്പെട്ടു.
 ആരോഗ്യ ജീവനക്കാർ- പോലീസ് ഉദ്യോഗസ്ഥർ ഇവരെല്ലാം മുഴു ദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റ് ഓഫീസുകളിലെ ഒട്ടുമിക്ക ജീവനക്കാരും ഒന്നിടവിട്ട ദിവസങ്ങളിലാണ് ഹാജരാവുന്നത്
 ഇത് മൂലം ദൈനം ദിനം ചെറിയ ആവശ്യങ്ങൾക് പോലും നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളത് കരം അടയ്ക്കാൻ പോലും പ്രയാസപ്പെടുന്നു ഓഫീസുകൾക്ക് മുന്നിൽ നീണ്ട ക്യൂ ആണ് കാണാൻ സാധിക്കുന്നത് സാധാരണ ഉടനടി നൽകേണ്ട സർട്ടിഫിക്കറ്റുകൾ മാസങ്ങളായി ലഭിക്കുന്നില്ല ഓണം അടക്കമുള്ള തുടർച്ചയായ അവധികൾ മറ്റുള്ള അവധികൾ ഒക്കെ ലഭിക്കുമെങ്കിലും ഒന്നിടവിട്ട അവധിയും ആകുമ്പോൾ ജനം ഏറെ ദുരിതത്തിലാവുകയാണ് .
ഇതിന് പരിഹാരമായി ദൂരെ ദിക്കുകളിൽ നിന്നും ദിനേന വന്ന് പോകുന്ന ജീവനക്കാർക്ക്  സർക്കാർ കെ എസ് ആർ ടി സി ബസ്സുകളോ മറ്റേതങ്കിലും തരത്തിലുള്ള യാത്ര സംവിധാനങ്ങളോ ഉണ്ടാക്കി ദിനേന ഹാജരാകാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു

No comments