JHL

JHL

പാക്കിസ്ഥാൻ ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീര മൃത്യു


കൊല്ലം(True  News 16.09.2020): ജമ്മു കാശ്മീരിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി ജവാൻ മരിച്ചു. കൊല്ലം പുനലൂർ സ്വദേശി അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ഒരു മേജർ അടക്കം മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രകോപനമില്ലാതെ ആയിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം.
മൃതദേഹം നാളെ (17-09-2020-വ്യാഴം) രാവിലെ പത്തു മണിയോടെ കൊല്ലത്ത് എത്തിച്ച് പൂർണ്ണ സൈനിക ബഹുമതികളോടെ മണ്ണൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.
സംസ്കാരസമയം സംബന്ധിച്ച കാര്യങ്ങൾ ജില്ലാ ഭരണകൂടം വൈകാതെ അറിയിക്കുമെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു.

No comments